പാനൂർ :നാലു വർഷം നീണ്ട സ്തുതർഹ്യ സേവനത്തിന് ശേഷം വി.നാസർ മാസ്റ്റർ പാനൂർ നഗരസഭയുടെ ചെയർമാൻ സ്ഥാനം രാജിവച്ചു.
കോൺഗ്രസുമായുള്ള ധാരണ പ്രകാരമാണ് രാജി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുള്ള പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. ഹാഷിം അടുത്ത ഒരു വർഷക്കാലം പാനൂർ നഗരസഭാ ചെയർമാനാകും. പകരം രാജേഷ് കരിയാട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ
. 2020 നവംബർ 26നാണ് വി.നാസർ നഗരസഭാ ചെയർമാനായി ചുമതലയേൽക്കുന്നത്. വ്യക്തമായ നിലപാടുകളും, ജനപക്ഷ ധാരണകളും നിലനിർത്തിയ വി.നാസറിൻ്റെ നേതൃത്വത്തിൽ പാനൂർ നഗരസഭ സാമൂഹികാരോഗ്യ- വിദ്യാഭ്യാസ മേഖലയിലുള്ള മാറ്റങ്ങൾക്കാണ് മുൻഗണന നൽകിയത്.
ഒരു അഴിമതിയാരോപണം പോലുമിതുവരെ ഉയർന്നിട്ടില്ലെന്ന ഖ്യാതിയോടു കൂടിയാണ് നാസർ മാസ്റ്റർ പടിയിറങ്ങുന്നത്.
V. Nasser Master stepped down from the position of Chairman of Panur Municipality; KP Hashim next Chairman